Today: 08 Sep 2024 GMT   Tell Your Friend
Advertisements
നോര്‍ക്ക ~ യു.കെ വെയില്‍സ് നഴ്സിങ് റിക്രൂട്ട്മെന്റ് ജൂണ്‍ 6 മുതല്‍ 8 വരെ ; അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 24
Photo #1 - India - Otta Nottathil - norka_nursing_recruitment_wales_uk_last_date_may_24
തിരുവനന്തപുരം: യു.കെ വെയില്‍സിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തിലുള്ള നഴ്സിംങ് റിക്രൂട്ട്മെന്റ് എറണാകുളത്ത് നടക്കും. ജൂണ്‍ 06 മുതല്‍ 08 വരെ ഹോട്ടല്‍ താജ് വിവാന്തയിലാണ് അഭിമുഖങ്ങള്‍ നടക്കുന്നത്. നഴ്സിങില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ളോമ വിദ്യാഭ്യാസ യോഗ്യതയും ആറുമാസത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിയ്ക്കണം. മെഡിക്കല്‍, സര്‍ജിക്കല്‍, എമര്‍ജന്‍സി, പീഡിയാട്രിക്, ന്യൂറോസര്‍ജറി, റീഹാബിലറ്റേഷന്‍, പെരിഓപ്പറേറ്റീവ്, അല്ലെങ്കില്‍ ജനറല്‍ നഴ്സിംഗ് സ്പെഷ്യാലിറ്റികളിലെ പ്രവൃത്തി പരിചയമുളളവര്‍ക്ക് അപേക്ഷിക്കാം.

ഇതോടൊപ്പം സ്പീക്കിംഗ്, റീഡിംഗ്, ലിസണിംഗ് എന്നിവയില്‍ ഐഇഎല്‍ടിഎസ് സ്കോര്‍ 7 (റൈറ്റിംഗില്‍ 6.5) അല്ലെങ്കില്‍ സ്പീക്കിംഗ്, റീഡിംഗ്, ലിസണിംഗ് എന്നിവയില്‍ OET ബി (റൈറ്റിംഗില്‍ സി+), നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ (NMC) രജിസ്ട്രേഷന് യോഗ്യത എന്നിവയുളളവര്‍ക്ക് അപേക്ഷിക്കാം.

വിശദമായ സിവി, ഐഇഎല്‍ടിഎസ്/ഒഇടി സ്കോര്‍ കാര്‍ഡ്, പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം uknhs.norka@kerala.gov.in എന്ന ഇ~മെയില്‍ വിലാസത്തിലേയ്ക്ക് 2024 മെയ് 24 നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍~ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു.

ഐഇഎല്‍ടിഎസ്/ഒഇടി, സിബിടി, NMC അപേക്ഷ ഫീസ്, വിസ, ഫ്ലൈറ്റ് ടിക്കറ്റ് എന്നിവയ്ക്ക് റീഇന്‍ബേഴ്മെന്റിന് അര്‍ഹതയുണ്ടാകും. യു.കെയില്‍ വിമാനത്താവളത്തില്‍ നിന്നും താമസസ്ഥലത്തേയ്ക്കുളള യാത്ര, ഒരു മാസത്തെ സൗജന്യ താമസം, OSCE പരീക്ഷയുടെ ചെലവ് എന്നിവയും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും. NMC രജിസ്ട്രേഷന് മുന്‍പ് 25,524 പൗണ്ടും NMC രജിസ്ട്രേഷന് ശേഷം ബാന്‍ഡ് 5 ശമ്പള പരിധിയും (28,834 / 35,099 പൗണ്ട് ) 5,199 പൗണ്ട് മൂല്യമുള്ള 5 വര്‍ഷം വരെ സ്പോണ്‍സര്‍ഷിപ്പിനും അര്‍ഹതയുണ്ടാകും.

വിശദവിവരങ്ങള്‍ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകളില്‍ ലഭിക്കും. അല്ലെങ്കില്‍ 0471~2770536, 539, 540, 577 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ളോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91~8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടുക.
- dated 13 May 2024


Comments:
Keywords: India - Otta Nottathil - norka_nursing_recruitment_wales_uk_last_date_may_24 India - Otta Nottathil - norka_nursing_recruitment_wales_uk_last_date_may_24,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
cial_0484_lounge
അഫോര്‍ഡബിള്‍ ലക്ഷ്വറിയുമായി കൊച്ചി വിമാനത്താവളത്തില്‍ പുതിയ ലോഞ്ജ് Recent or Hot News
തുടര്‍ന്നു വായിക്കുക
laos_indians_rescue
തൊഴില്‍ തട്ടിപ്പിനിരയായ 47 ഇന്ത്യക്കാരെ രക്ഷിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
kerala_nri_money_kollam
കേരളത്തില്‍ പ്രവാസി പണം കൂടുതലെത്തുന്നത് കൊല്ലത്ത്
തുടര്‍ന്നു വായിക്കുക
asias_richest_village
ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം ഗുജറാത്തില്‍
തുടര്‍ന്നു വായിക്കുക
e_gate_smart_cial_nedumbassery_immigration
നെടുമ്പാശേരിയില്‍ വരുന്നു സ്മാര്‍ട്ട് ഗേറ്റുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ സ്വയം ഇമിഗ്രേഷന്‍ ക്ളിയറന്‍സ്
തുടര്‍ന്നു വായിക്കുക
new_permit_auto_rikshaw_all_over_kerala
ഓട്ടോറിക്ഷ പെര്‍മിറ്റില്‍ ഇളവ് ; ഇനി ദൂരപരിധിയില്ല, കേരളം മുഴുവന്‍ കറങ്ങാം
തുടര്‍ന്നു വായിക്കുക
strom_sclag_young_priester_tot_thalassery
തലശ്ശേരി അതിരൂപത യുവ വൈദികന്‍ ഷോക്കേറ്റ് മരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us